മട്ടന്നൂർ : (www.panoornews.in) ബസിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ന്യൂ മാഹി സ്വദേശി പെരിങ്ങാടി യു.കെ. റിഹാബ് (31) ആണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നും സ്വകാര്യ ബസിൽ വരുമ്പോൾ പാലോട്ടുപള്ളി ടൗണിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാൾ സ്ഥിരമായി ലഹരി മരുന്നു കടത്താറുണ്ടെന്ന് മട്ടന്നൂർ പൊലീസ് പറഞ്ഞു.


കഴിഞ്ഞ വർഷവും ഇയാൾ ലഹരി മരുന്നുമായി പിടിയിലായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ സബ് ഇൻസ്പെക്ടർ സി.പി. ലിനേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പിടിച്ചെടുത്ത ലഹരി മരുന്നിന് വിപണിൽ ഒന്നരലക്ഷത്തിലധികം രൂപ വില വരുമെന്ന് പൊലീസ് അറിയിച്ചു.
A youth was arrested in Mattanur with 50 grams of MDMA, which was being smuggled in a bus from Bangalore; the arrested person is a native of New Mahe Peringadi
